പന്തീരങ്കാവ്‌ കേസ്‌: അലനും താഹയും ജയിൽ മോചിതരായി

കൊച്ചി > പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബും താഹാ ഫസലും ജയിൽ മോചിതരായി. പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ജയിൽ മോചിതരാകുന്നത്. കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. വിയ്യൂർ ജയിലിന് മുമ്പിലുണ്ടായിരുന്ന ബന്ധുക്കൾക്കൊപ്പം ഇരുവരും വീട്ടിലേക്ക് മടങ്ങി.

ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം,ജാമ്യ കാലയളവില് മാവോയിസ്റ്റ് സംഘടനകളുമായി യാതൊരു ബന്ധവും ഉണ്ടാവാന് പാടില്ല, പാസ്പോർട്ടുകള് കോടതിയിൽ സമർപ്പിക്കണം , എല്ലാ ശനിയാഴ്ചകളിലും പൊലീസ് സ്റ്റേഷനില് ഒപ്പുവയ്ക്കണം എന്നിവയാണ് ജാമ്യ വ്യവസ്ഥകള്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2FnRXLY

Comments

Archive

Contact Form

Send