ചെങ്ങാലൂര്‍ പനംകുളത്തുക്കാരന് ജഗന്നാഥന്‍ ചരിഞ്ഞു
തൃശൂര്(പുതുക്കാട്)> അണുബാധയെ തുടര്ന്ന് കൊമ്പനാന ചരിഞ്ഞു. 35 വയസ്സുള്ള ചെങ്ങാലൂര് പനംകുളത്തുക്കാരന് ജഗന്നാഥന് എന്ന കൊമ്പനാണ് ഞായറാഴ്ച രാവിലെ ചരിഞ്ഞത്. ചെങ്ങാലൂര് പനംകുളത്തൂക്കാരന് പ്രിന്റോ തോമസാണ് ആനയുടെ ഉടമ.
വയറിലുണ്ടായ അണുബാധയെ തുടര്ന്നായിരുന്നു ആന ഞായറാഴ്ച രാവിലെ ചരിഞ്ഞത്. മൂന്നുദിവസമായി തീറ്റ എടുത്തിരുന്നില്ല. ഒരാഴ്ചയായി രോഗബാധയിലായിരുന്നു. വനപാലകര് സ്ഥലത്തെത്തി മേല്നടപടികള് സ്വീകരിച്ചു.
ഉച്ചയോടെ ആനയെ സംസ്കരിക്കുന്നതിനായി കോടനാട്ടേയ്ക്ക് കൊണ്ടുപോയി. മത്സരപൂരങ്ങളിലും പാറക്കാടി, ചിറവരമ്പത്തുക്കാവ് പൂരങ്ങളുടെ എഴുന്നള്ളിപ്പിനും ജഗന്നാഥന് സജീവ സാന്നിദ്ധ്യമായിരുന്നു. ആന ചരിഞ്ഞെന്ന വാര്ത്തയറിഞ്ഞ് നിരവധി ആന പ്രേമികള് ചെങ്ങാലൂരിലേയ്ക്കെത്തി.
ആനയെ പൊതുദര്ശനത്തിനുവച്ചിരുന്ന പന്തലിനുചുറ്റും നൂറിലേറെ പേര് എത്തിയതോടെ പൊലീസ് ഇടപ്പെട്ട് ആളുകളെ തിരിച്ചയച്ചു.
Credits National || Deshabhimani Online News https://ift.tt/2QZ8s3v
Comments