കോവിഡ് വ്യാപനം: എല്ലാ സമരപരിപാടികളും എല്‍ഡിഎഫ് നിര്‍ത്തിവയ്ക്കും: കണ്‍വീനര്‍

തിരുവനന്തപുരം> കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില് എല്ലാ സമരപരിപാടികളും നിര്ത്തിവയ്ക്കാന് എല്ഡിഎഫ് തീരുമാനിച്ചു. വ്യാപനം അതിവ്യാപനമായി മാറാതിരിക്കാന് സര്ക്കാരിന്റെ എല്ലാ പ്രവര്ത്തനങ്ങള്ക്കും പിന്തുണ നല്കും. ഇതിന്റെ അടിസ്ഥാനത്തില് നേരത്തെ തീരുമാനിച്ചിരുന്ന ജാഥകള്, പഞ്ചായത്ത് പൊതുയോഗങ്ങള് എന്നിവയെല്ലാം മാറ്റിവയ്ക്കാന് തീരുമാനിച്ചതായി കണ്വീനര് എ വിജയരാഘവന് പറഞ്ഞു.

അടിസ്ഥാന, കാര്ഷിക മേഖലകയില് ഉള്പ്പെടെ സംസ്ഥാന സര്ക്കാര് നടത്തിയ വികസന പ്രവര്ത്തനങ്ങളുടെ പൂര്ത്തീകരണമാണ് അടുത്ത ആറുമാസത്തിനുള്ളില് നടക്കാന് പോകുന്നത്. നൂറുദിന നൂറ് കര്മ പദ്ധതികളും പൂര്ത്തീകരിക്കും. എന്നാല് പ്രതിപക്ഷവും ബിജെപിയും സംയുക്തമായി കേന്ദ്ര ഏജന്സികളെ കേരളത്തിലെത്തിച്ച് വികസനപ്രവര്ത്തനങ്ങള്ക്ക് തടയിടാനുള്ള ശ്രമമാണ് നടക്കുന്നത്.

പ്രതിപക്ഷ സമരങ്ങളെ സഹായിക്കാനുള്ള ഉപകരണമായി കേന്ദ്ര ഏജന്സികളെ ദുര്വിനിയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്സികളുടെ തെറ്റായ ഇടപെടലുകളില് ഇടതുപക്ഷം ശക്തമായ പ്രതിഷേധവും കോവിഡ് മാനദണ്ഡപ്രകാരം ജനകീയപ്രതിരോധവും സംഘടിപ്പിക്കുമെന്നും എ വിജയരാഘവന് അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jflfv4

Comments

Archive

Contact Form

Send