ചാലിയാറില്‍ 10 കോണ്‍ഗ്രസ് കുടുംബങ്ങള്‍ സിപിഐ എമ്മിലേക്ക്
ചാലിയാർ > പഞ്ചായത്തിൽ കോൺഗ്രസിലെ വിഭാഗീയതയെ തുടർന്ന് 10 കുടുംബങ്ങൾ പാർടി വിട്ട് സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചു. ഒന്നാം വാർഡായ വാളന്തോടിലെ കോൺഗ്രസ് പ്രവർത്തകരാണ് സംഘടന വിട്ടത്. മഹിളാ കോൺഗ്രസ് നേതാവ് നീണ്ടുകുന്നേൽ തങ്കമ്മ ജോസിന്റെ നേതൃത്വത്തിൽ കുന്നാങ്കിൽ ജിതിൻ സാജി, കുന്നത്ത് ജിബിൻ സാബു, ചിറ്റക്കട്ട ലിജോ ജോസ്, കുരുവികുന്നേൽ സുധീഷ്, പാൽച്ചുഴി രാഹുൽ രാജൻ, കുരുവികുന്നേൽ നിഖിൽ രാജൻ, തരപ്പേൽ ജോബി, തലക്കുളം ഷാജു, കുന്നത്ത് സാബു, നീണ്ടുകുന്നേൽ അനൂപ് ജോൺ എന്നിവരാണ് കോൺഗ്രസ് വിട്ടത്.
ഇവർക്ക് സിപിഐ എം വാളന്തോടിൽ സ്വീകരണം നൽകി. ഏരിയാ കമ്മിറ്റിയംഗം പി ടി ഉമ്മർ ഉദ്ഘാടനംചെയ്തു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ പേർ കോൺഗ്രസ് വിടാനൊരുങ്ങുകയാണെന്ന് സ്വീകരണം ലഭിച്ചവർ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2Hkf22P
Comments