കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികം ഒക്ടോബര്‍ 17ന് ആചരിക്കും

തിരുവനന്തപുരം>
കമ്യൂണിസ്റ്റ് പാര്ട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി സിപിഐ എം ഒക്ടോബർ 17ന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.1920 ഒക്ടോബര് 17നു താഷ്കെന്റിലാണ് കമ്യൂണിസ്റ്റ് പാര്ട്ടിയുടെ ഇന്ത്യന് ഘടകം രൂപം കൊണ്ടത്.എല്ലാ പാർടി ബ്രാഞ്ചുകളും വിവിധ പരിപാടികൾ നടത്തും. വെബിനാറുകൾ, പ്രഭാഷണങ്ങൾ എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സംഘടിപ്പിക്കുക. വാർഷികാഘോഷം വൻ വിജയമാക്കാൻ എല്ലാ പാർടി ഘടകങ്ങളോടും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഹ്വാനം ചെയ്തു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ പാർട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കും.

സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി പൂർണ്ണമായും സഹകരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ പരിപാടികൾ സംഘടിപ്പിക്കാവൂ എന്ന് എല്ലാ ഘടകങ്ങളോടും നിർദ്ദേശിക്കാൻ പാർടി സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചതായി കോടിയേരി പറഞ്ഞു.


Credits Kerala || Deshabhimani ​Online ​News https://ift.tt/30sIpqs

Comments

Archive

Contact Form

Send