വണ്ടൂരിൽ വൻ കഞ്ചാവ് വേട്ട. 171 കിലോ കഞ്ചാവ്മായി മൂന്ന് പേർ പിടിയിൽ
മലപ്പുറം> വണ്ടൂരിൽ വൻകഞ്ചാവ് വേട്ട 171 കിലോകഞ്ചാവുമായി മൂന്ന്പേർ എക്സൈസ് സംഘത്തിൻ്റെ
പിടിയിലായി. വണ്ടൂരിൽ മഞ്ചേരി റോഡിൽ സാഗർ ഹോട്ടലിന് സമീപം വെച്ചാണ് മിനിലോറിയിൽ കടത്തുകയായിയിരുന്ന കഞ്ചാവു സഹിതം ചെർപ്പുളശേരി പാലക്കാപ്പറമ്പിൽ ജാബിർ, ആലുവ കൊച്ചുപറമ്പിൽ മിഥുൻ, പുത്തൻവീട്ടിൽ സുജിത്ത് എന്നിവരെയാണ് പിടികൂടിയത്.
.jpg)
സ്റ്റേഷനറി ഉൽപ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് മിനി ലോറിയിലാണ് കഞ്ചാവ് കടത്തിയത്. ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് കൊച്ചിയിൽ വിതരണത്തിനുള്ളതെന്ന് അധികൃതർ പറഞ്ഞു. മലപ്പുറം ജില്ലയിലെ വിതരണത്തിനായാണ് യാത്ര വയനാട് അതിർത്തി വഴി ജില്ലയിലേക്കെത്തിയത്. വാഹനത്തിൽ എഴുപത്തി എഴോളം പ്രത്യേക പാക്കറ്റുകൾ ആക്കി പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയ നിലയിൽ ആയിരുന്നു കഞ്ചാവ്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒരു കോടിയോളം വില വരുമെന്നും അധികൃതർ പറഞ്ഞു.
കാളികാവ് റേഞ്ച് എക്സൈസ്, എക്സൈസ് ആൻറി നാർക്കോട്ടിക് സ്ക്വാഡ്, എക്സൈസ് ജില്ലാ ഇൻൻ്റലിജൻസ് വിഭാഗം എന്നിവർ സംയുക്തമായാണ് പിടികൂടിയത്.രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടാനായതെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ടി അനിൽ കുമാർ പറഞ്ഞു.
ആന്ധ്രയിൽ നിന്ന് സിമൻ്റ്നിറച്ച വലിയലോറിയിലെത്തിച്ച കഞ്ചാവ്, പ്രതികൾ മിനിലോറിയിലെത്തി കണ്ണൂർ അതിർത്തിയിൽ വെച്ചാണ് മാറ്റിയത്. തുടർന്ന് മലപ്പുറത്ത് വിതരണം നടത്തി കൊച്ചിയിലെത്തിക്കാനായിരുന്നു പരിപാടി പദ്ധതി.കഴിഞ്ഞ മാസം 29 ന് വണ്ടൂർ എറിയാട് സ്വദേശി പരപ്പൻ വീട്ടിൽ ജാസിമിനെ 8 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇപ്പോൾ പിടിയിലായ കേസിന് തുമ്പായതെന്ന് കാളികാവ് എക്സൈസ് റേഞ്ച് ഇൻസ്പെകർ എം ഒ വിനോദ് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2GB9zEM
Comments