ബിജു രമേശിൽനിന്നും 1.75 കോടി കോഴ; ചെന്നിത്തലക്കും കെ ബാബുവിനും ശിവകുമാറിനും എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി
കൊച്ചി > ബാർ ഉടമസ്ഥ സംഘടനയുടെ നേതാവായ ബിജു രമേശിൽ നിന്നും കോഴ കൈപ്പറ്റിയതിന് രമേശ് ചെന്നിത്തല, വി എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചാലക്കുടി സ്വദേശി പി എൽ ജേക്കബാണ് പൊതുതാൽപ്പര്യ ഹരജി സമർപ്പിച്ചത്.
ബാർ കോഴ ഇടപാടിൽ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഒരു കോടി രൂപയും എക്സെസ് മന്തിയായിരുന്ന കെ ബാബു അൻപത് ലക്ഷവും ആരോഗ്യ മതിയായിരുന്ന വി എസ് ശിവകുമാർ 25 ലക്ഷവും കൈപ്പറ്റിയെന്നായിരുന്നു വെളിപ്പെടുത്തൽ കെ എം മാണിക്കെതിരായ ആരോപണം പിൻവലിക്കുന്നതിന് ജോസ് കെ മാണി പത്ത് കോടിയും വാഗ്ദാനം നൽകിയതായി വെളിപ്പെടുത്തിയിരുന്നു.
മുൻ മന്ത്രിമാർ കോഴ കൈപ്പറ്റിയതിനെക്കുറിച്ച് ഇഡിയുൾപ്പടെയുള്ള കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം' അല്ലാത്തപക്ഷം സംസ്ഥാന പോലീസ് മേധാവി പ്രത്യേക അന്വേം ണ സംഘത്തെ രൂപീകരിക്കകയും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുകയും വേണമെന്നാണ് ഹർജിയിലെ ആവശ്യം.
Credits Kerala || Deshabhimani Online News https://ift.tt/2HLP7Bu
Comments