സാഫല്യം 2020ന് തുടക്കം: പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക്: മുഖ്യമന്ത്രി

തിരുവനന്തപുരം> പാലുല്പ്പാദനത്തില് സംസ്ഥാനം സ്വയംപര്യാപ്തതയിലേക്ക് എത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. 87 ലക്ഷം ലിറ്റര് പാലാണ് കേരളത്തിന്റെ പ്രതിദിന ആവശ്യം. ഇപ്പോള് പ്രതിദിനം 82 ലക്ഷം ലിറ്ററിലധികം ലഭിക്കുന്നു. ഇത് അഭിമാനകരമായ നേട്ടമാണ്. റെക്കോഡ് വര്ധനയ്ക്ക് കാരണം സര്ക്കാരിന്റെ ഫലപ്രദമായ ഇടപെടലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷീരവികസന-മൃഗപരിപാലന മേഖലയിലെ വിവിധ പദ്ധതികള്, സാഫല്യം 2020ന്റെ ഉദ്ഘാടനം ഓണ്ലൈനില് നിര്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വയംപര്യാപ്ത ക്ഷീരകേരളം എന്ന ആത്യന്തിക ലക്ഷ്യം സാക്ഷാല്ക്കരിക്കുന്നതിനൊപ്പം ക്ഷീരകര്ഷകരുടെ സാമൂഹ്യ, സാമ്പത്തിക ഉന്നമനംകൂടി ലക്ഷ്യമിട്ടുള്ള സംയോജിത ക്ഷീരവികസന പദ്ധതിയായ ക്ഷീരഗ്രാമം 25 പഞ്ചായത്തിലേക്കുകൂടി വ്യാപിപ്പിക്കും. ഇതോടെ 53 പഞ്ചായത്തില് പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കും. തെരഞ്ഞെടുത്ത പഞ്ചായത്തുകളില് 50 ലക്ഷം രൂപ വീതമാണ് ചെലവഴിക്കുക. 12.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പുതിയ സംരംഭകര്ക്ക് രണ്ടു പശു വീതവും അഞ്ചു പശു വീതവുമുള്ള ഡെയ്റി യൂണിറ്റുകള് സ്ഥാപിക്കുന്നതിനും നിലവിലെ ക്ഷീരകര്ഷകര്ക്ക് പശുക്കളുടെ എണ്ണം വര്ധിപ്പിക്കുന്നതിനും ഈ പദ്ധതിവഴി ധനസഹായം ലഭ്യമാക്കും. പശുക്കള്ക്കൊപ്പം കിടാരികളെക്കൂടി വാങ്ങുന്നതിന് ധനസഹായം നല്കുന്ന കോമ്പോസിറ്റ് ഡെയ്റി യൂണിറ്റ് പദ്ധതിയും ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമാണ്. 1000 ചെറുകിട ആട് വളര്ത്തല് യൂണിറ്റ്, 15 കെപ്കോ-കേരള ചിക്കന് ഔട്ട്ലെറ്റ്, 150 വ്യാവസായിക ആട് വളര്ത്തല് യൂണിറ്റ്, 800 ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ്, 500 പുതിയ കേന്ദ്രത്തില് ആടുകള്ക്ക് കൃത്രിമ ബീജാധാനം എന്നിവയും സാഫല്യത്തിന്റെ ഭാഗമാണ്.

മന്ത്രി കെ രാജു അധ്യക്ഷനായി. അഡ്വ. വി കെ പ്രശാന്ത് എംഎല്എ പങ്കെടുത്തു.




Credits Kerala || Deshabhimani ​Online ​News https://ift.tt/33kaWjR

Comments

Archive

Contact Form

Send