തിരുവല്ലയില്‍ 20 കോണ്‍ഗ്രസ്-ബിജെപി കുടുംബങ്ങള്‍ ഇനി സിപിഐ എമ്മിനൊപ്പം
തിരുവല്ല > തിരുവല്ലയിലെ ചാത്തമല. കാട്ടൂക്കര പ്രദേശങ്ങളില് കോണ്ഗ്രസിലും ബിജെപിയിലുമായി പ്രവര്ത്തിച്ചിരുന്ന 20 കുടുംബങ്ങള് ആ പാര്ട്ടികളുമായുള്ള ബന്ധം അവസാനിപ്പിച്ച് സിപിഐ എമ്മില് ചേര്ന്നു. ഞായറാഴ്ച രാവിലെ 9 ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ചുവപ്പ് ഹാരങ്ങള് അണിയിച്ച് അവരെ സ്വീകരിച്ചു. ജനങ്ങള്ക്ക് വേണ്ടി പ്രവര്ത്തിക്കാന് കേരളത്തില് ഇടതുപക്ഷം മാത്രമേയുള്ളൂവെന്ന് നവാഗതരെ സ്വീകരിച്ച് കൊണ്ട് ഉദയഭാനു പറഞ്ഞു.
സിപിഐഎം തിരുവല്ല ടൗണ് വെസ്റ്റ് ലോക്കല് കമ്മറ്റി അംഗങ്ങളായ കെ വി മഹേഷ്കുമാര്, സുരേഷ് കുമാര്, ശ്യം കുമാര്. ജോയി പൗലോസ്, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജീന്, ബ്രാഞ്ച് സെക്രട്ടറിമാരായ കെ എസ് മധു, ജ്യോതിഷ്കുമാര് എന്നിവര് സംസാരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3miUGGz
Comments