എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി 23 വരെ തടഞ്ഞു
കൊച്ചി > കസ്റ്റംസ് കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി ഒക്ടോബർ 23 വരെ വിലക്കി. കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയ കസ്റ്റംസ് ഉജ്യോഗസ്ഥർ നോട്ടീസ് നൽകി അവരുടെ വാഹനത്തിൽ കൊണ്ടുപോകവേ തനിക്ക് ദേഹാസ്വാസത്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ കഴിയുകയാണന്നും ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലാണന്നും ചൂണ്ടിക്കാട്ടി ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റീസ് അശോക് മേനോൻ അറസ്റ്റ് തടഞ്ഞത്.
ചോദ്യം ചെയ്യലിനായി 90 മണിക്കൂറോളം വിവിധ ഏജൻസികൾക്ക് മുൻപിൽ ഹാജരായതായും രാഷ്ട്രീയ പ്രേരിതമാണ് കസ്റ്റംസിന്റെ നടപടിയെന്നും ശിവശങ്കറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വിജയഭാനു ബോധിപ്പിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/35fSYyI
Comments