കൊച്ചിയിൽനിന്ന്‌ ഞായറാഴ്ച മുതൽ കൂടുതൽ വിമാന സർവീസുകൾ; ശീതകാല സമയക്രമം 25 മുതൽ

കൊച്ചി > അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശീതകാല സമയക്രമം 25 ന് നിലവിൽ വരും. ഘട്ടംഘട്ടമായി ആഭ്യന്തര വിമാനസർവീസുകൾ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതോടെ മിക്ക വിമാനക്കമ്പനികളും കൂടുതൽ സീറ്റുകളിലേയ്ക്ക് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. രാജ്യാന്തര വിമാന സർവീസുകൾ നിലവിലുള്ള നിയന്ത്രിത മാതൃകയിൽ തുടരും.

ഒക്ടോബർ 25 മുതൽ മാർച്ച് 27 വരെയാണ് ആഭ്യന്തര ശീതകാല സർവീസിന്റെ കാലാവധി. നിലവിൽ വിമാനക്കമ്പനികൾക്ക് തങ്ങളുടെ ശേഷിയുടെ 60 ശതമാനം സർവീസ് നടത്താനുള്ള അനുമതിയുണ്ട്. ശീതകാല സമയപ്പട്ടിക പ്രകാരം പ്രതിവാരം 230 ആഗമനങ്ങളും 230 പുറപ്പെടലുകളും കൊച്ചി വിമാനത്താവളത്തിൽ നിന്നുണ്ടാകും. അഹമ്മദാബാദ്, ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കണ്ണൂർ, മുംബൈ, മൈസൂർ, കൊൽക്കത്ത എന്നിവിടങ്ങളിലേയ്ക്ക് നേരിട്ട് സർവീസുകളുണ്ട്. ഡൽഹിയിലേയ്ക്ക് പ്രതിദിനം ശരാശരി ഒമ്പതും മുംബൈയിലേയ്ക്ക് അഞ്ചും ബാംഗ്ലൂരിലേയ്ക്ക് എട്ടും ചെന്നൈയിലേയ്ക്ക് നാലും സർവീസുകളുണ്ടാകും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകീട്ട് 0625 ന് കണ്ണൂരിലേയ്ക്ക് ഇൻഡിഗോ വിമാനമുണ്ടാകും. ഗുവാഹതി, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നും തിരിച്ചും കണക്ഷൻ സർവീസുകളുമുണ്ടാകും.

രാജ്യാന്തര സർവീസുകൾ നിലവിലുള്ള ' എയർ ബബിൾ ( നിശ്ചിത രാജ്യങ്ങളിലേയ്ക്ക് പ്രത്യേക ഉടമ്പടിയനുസരിച്ച് നടത്തുന്ന നേരിട്ടുള്ള സർവീസുകൾ)' മാതൃക തുടരും. ഗൾഫ് നഗരങ്ങൾക്ക് പുറമെ ലണ്ടൻ, മാലി, സിംഗപ്പൂർ എന്നിവിടങ്ങളിലേയ്ക്ക് നിലവിൽ കൊച്ചിയിൽ നിന്ന് സർവീസുള്ളത്. മേൽപ്പറഞ്ഞ രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള വിസ നിയമങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് ഈ സർവീസുകൾ പ്രയോജനപ്പെടുത്താം.

വിമാന സർവീസുകൾ വർധിക്കുന്നതോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യാത്രക്കാർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കുമെന്ന് സിയാൽ അറിയിച്ചു. ടെർമിനൽ കവാടം മുതൽ വിമാനത്തിൽ കയറുംവരെയുള്ള എല്ലാ ഭാഗങ്ങളിലും നിരന്തരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള ശുചിയാക്കൽ നടത്തുന്നുണ്ട്. സമ്പൂർണമായും കമ്പ്യട്ടർവത്ക്കരിച്ച സുരക്ഷാ പരിശോധനയും ബോർഡിങ് സംവിധാനങ്ങളും വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2TlrhPI

Comments

Archive

Contact Form

Send