ഹരിയാനയിലെ ഗുരുഗ്രാമിൽ 25കാരിയെ കൂട്ടബലാത്സംഗം ചെയ്‌തു


ന്യൂഡൽഹി> ഹരിയാനയിലെ ഗുരുഗ്രാമിൽ 25കാരിയെ മർദിച്ച് അവശയാക്കി കൂട്ടബലാത്സംഗം ചെയ്തു. ഡിഎൽഎഫ് ഫേസ് രണ്ടിലെ സ്ഥലക്കച്ചവട സ്ഥാപനത്തിന്റെ ഓഫീസിൽ ശനിയാഴ്ച രാത്രിയാണ് ബംഗാൾ സ്വദേശിയായ യുവതിയെ നാലുപേർ ചേർന്ന് പീഡിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയില്.

ഓഫീസിലെ ശുചീകരണ തൊഴിലാളിയും ഓൺലൈൻ ഭക്ഷണവിതരണക്കാരായ മൂന്നുപേരുമാണ് കൃത്യം നിര്വഹിച്ചത്. രാജൻ, ഗോവിന്ദ്, പവൻ, പങ്കജ് എന്നിവർ അറസ്റ്റിലായെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിലെ കൽക്കാജിയില് താമസിക്കുന്ന യുവതിയെ സിക്കന്തർപുർ മെട്രോസ്റ്റേഷനുസമീപത്തുനിന്ന് ഓഫീസിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. ചെറുക്കാൻ ശ്രമിച്ചപ്പോള് തല ഭിത്തിയിലിടിച്ചു.

ഓഫീസിന് സമീപമുണ്ടായിരുന്ന സെക്യൂരിറ്റിയുടെ സഹായത്തോടെയാണ് യുവതി പൊലീസിനെ വിവരം അറിയിച്ചത്. ഹാഥ്രസിലെ ക്രൂരബലാത്സംഗ കൊലപാതകത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കെയാണ് വീണ്ടും സമാനസംഭവമുണ്ടായത്.



Credits National || Deshabhimani ​Online ​News https://ift.tt/2GtDO0w

Comments

Archive

Contact Form

Send