ബിഹാറിൽ ഇടതുപക്ഷം 29 സീറ്റിൽ മത്സരിക്കും; മഹാസഖ്യം ധാരണയായി
ന്യൂഡൽഹി > ബിഹാറിൽ ആർജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമായി ഇടതുപക്ഷം 29 സീറ്റിൽ മത്സരിക്കും. സിപിഐ എം മുൻകൈ എടുത്ത് നടത്തിയ ചർച്ചകളിലാണ് സീറ്റ് ധാരണയായതെന്ന് പൊളിറ്റ്ബ്യൂറോ അംഗം ഹന്നൻ മൊള്ള പറഞ്ഞു. സിപിഐ എം - നാല്, സിപിഐ - ആറ്, സിപിഐ എംഎൽ (ലിബറേഷൻ) -19 സീറ്റിൽവീതം മത്സരിക്കും. കഴിഞ്ഞ തവണ വേറിട്ട് മത്സരിച്ച ഇടതുപക്ഷസഖ്യത്തിന് മൂന്ന് സീറ്റിൽ ജയിക്കാനായി.
രാംദേവ് റായ് (ദർബങ്ക ടീച്ചേഴ്സ് മണ്ഡലം), അഞ്ജനി കുമാർ (ദർബങ്ക ഗ്രാജുവേറ്റ് മണ്ഡലം) എന്നിവരാണ് സിപിഐ എമ്മിന്റെ രണ്ട് സ്ഥാനാർഥികൾ. രണ്ട് സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ആർജെഡി 144 സീറ്റിലും കോൺഗ്രസ് 70 സീറ്റിലും മത്സരിക്കും. മഹേഷ് സഹാനി നയിക്കുന്ന വികാസ് ശീൽ ഇൻസാൻ പാർടിക്ക് ആർജെഡി ഏതാനും സീറ്റ് നൽകും. മൊത്തം 243 മണ്ഡലമുള്ള ബിഹാറിൽ ഒന്നാഘട്ട വോട്ടെടുപ്പിനുള്ള പത്രിക സമർപ്പണം തുടങ്ങി. ബിജെപി സഖ്യത്തിൽ സീറ്റ് വിഭജനത്തർക്കം തുടരുന്നു.
Credits National || Deshabhimani Online News https://ift.tt/3jtTMGn
Comments