5 എന്‍ജിനിയറിങ് കോളേജുകളില്‍ കൂട്ടകോപ്പിയടി: ലീനിയര്‍ അള്‍ജിബ്ര ആന്‍ഡ് കോംപ്ലക്‌സ് അനാലിസിസ് സപ്ലിമെന്ററി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം > സംസ്ഥാനത്ത് അഞ്ച് എന്ജിനിയറിങ് കോളേജുകളില് കോപ്പിയടി കണ്ടെത്തിയതിനെ തുടര്ന്ന് ബി ടെക് മൂന്നാം സെമസ്റ്ററിലെ ' ലീനിയര് അള്ജിബ്ര ആന്ഡ് കോംപ്ലക്സ് അനാലിസിസ്' വിഷയത്തിന്റെ സപ്ലിമെന്ററി പരീക്ഷ റദ്ദാക്കി. വെള്ളിയാഴ്ച നടത്തിയ പരീക്ഷയില് മഞ്ചേരിയിലെ ഏറനാട് , എംഇഎസ് കുറ്റിപ്പുറം, എന്എസ്എസ് പാലക്കാട്, ശ്രീചിത്ര പാപ്പനംകോട്, പലാക്കാട് നെഹ്റു എന്നിവിടങ്ങളിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്.

കോളേജുകളിലെ അധ്യാപകര്തന്നെയാണ് സംഘടിത കോപ്പിയടി പിടികൂടിയത്. പരീക്ഷാ ഹാളില് മൊബൈല് ഫോണ് ഉപയോഗിച്ച് വാട്ട്സാപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ സംഘടിത കോപ്പിയടിയാണ് ഉണ്ടായതെന്ന് പരീക്ഷാ കണ്ട്രോളര് ഡോ. കെ ആര് കിരണ് നല്കിയ പ്രാഥമിക റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കിയത്. പ്രൊ വി സി ഡോ. എസ് അയൂബിന്റെ അധ്യക്ഷതയില് കൂടിയ സിണ്ടിക്കേറ്റിന്റെ പരീക്ഷാ ഉപസമിതിയുടേതാണ് റദ്ദാക്കല് തീരുമാനം. പാലക്കാട് നെഹ്റു കോളേജില് കണ്ടെത്തിയത് വിദ്യാര്ഥികള് ഉത്തരങ്ങള് എഴുതിക്കൊണ്ടുവന്നുള്ള കോപ്പിയടിയായിരുന്നു. എന്നാല് മറ്റ് നാല് കോളേജുകളിലും സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ സംഘടിത കോപ്പിയടിയാണ് ഉണ്ടായതെന്നാണ് സര്വകലാശാലയ്ക്ക് ലഭിച്ച പ്രാഥമിക റിപ്പോര്ട്ട്.

പരീക്ഷാ ഹാളില്വച്ച് വിദ്യാര്ഥികളില് ചിലരില്നിന്ന് മൊബൈല് ഫോണ് പിടികൂടിയതൊടെയാണ് ക്രമക്കേട് കണ്ടെത്തിയത്. സപ്ലിമെന്ററി പരീഷ എഴുതുന്ന വലിയ സംഘം കുട്ടികള് പ്രത്യേക വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് ഗ്രൂപ്പിലിട്ടു. ഉടന് ഗ്രൂപ്പില് ശരിയുത്തരങ്ങള് ലഭിച്ചുകൊണ്ടിരുന്നു. കൂട്ടകോപ്പിയടിക്ക് പിന്നില് പുറത്തുനിന്നുള്ളവരുടെ സഹായവും സംശയിക്കുന്നുണ്ട്. വിദ്യാര്ഥികള്ക്ക് ശരിയുത്തരങ്ങള് നല്കിയത് പുറത്തുനിന്നുള്ളവരാണോ, വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ആര് എന്നിവയടക്കമുള്ള കാര്യങ്ങള്ക്കായി സമഗ്രാന്വേഷണത്തിന് സാങ്കേതിക സര്വകലാശാല ഉത്തരവിട്ടിട്ടുണ്ട്.

കോവിഡ് കാലയളവിലെ പരീക്ഷകളില് ശാരീരിക അകലം പാലിക്കണമെന്ന നിബന്ധനയുടെ മറവില് ഇന്വിജിലേറ്റര്സിന്റെ കണ്ണുവെട്ടിച്ചാണ് ആധുനിക സാങ്കേതിക സംവിധാനങ്ങള് ഉപയോഗിച്ചുള്ള ക്രമക്കേടുകള് നടത്തിയിട്ടുള്ളത്. ഇത്തരം ക്രമക്കേടുകള് നടത്തിയ നിരവധി വിദ്യാര്ഥികളുടെ മൊബൈല്ഫോണുകളും മറ്റ് ഡിജിറ്റല് തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. പരീക്ഷകളുടെ കൃത്യതയാര്ന്ന നടത്തിപ്പിനായി മുഴുവന് അഫിലിയേറ്റ് കോളേജുകളിലെയും പ്രിന്സിപ്പല്മാരുടെയും പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെയും അടിയന്തിരയോഗം ഉടന് വിളിക്കുമെന്ന് വൈസ് ചാന്സലര് ഡോ. എം എസ് രാജശ്രീ അറിയിച്ചു.

അന്വേഷണ റിപ്പോര്ട്ട് ഇന്ന്; പൊലീസില് പരാതി നല്കും

കൂട്ടകോപ്പിയടി പിടികൂടിയ കോളേജ് പ്രിന്സിപ്പല്മാര്, പരീക്ഷ സൂപ്രണ്ട് എന്നിവരോട് റിപ്പോര്ട്ട് ഉടന് സമര്പ്പിക്കാന് സര്വകലാശാല ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഇവരുമായി വീഡിയോ കോണ്ഫറന്സിലൂടെ വി സി ഡോ. എം എസ് രാജശ്രീ കൂടിക്കാഴ്ച നടത്തും. തുടര്ന്ന് പൊലീസില് പരാതി നല്കും.

പൊലീസ് തെളിവ് ശേഖരിച്ചു

സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ ബി ടെക് സപ്ലിമെന്ററി പരീക്ഷയില് ക്രമക്കേട് കണ്ടെത്തിയത് ശ്രദ്ധയില്പെട്ട ഉടന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം തെളിവുകള് ശേഖരിച്ചു. ഉപയോഗിച്ച ഫോണുകള്, വാട്ട്സാപ്പ് ഗ്രൂപ്പ് അംഗങ്ങള് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിച്ചത്. സര്വകലാശാലയുടെ പരാതി ലഭിച്ചാല് ഉടന് തുടര് നടപടികള് ഉണ്ടാകും.



Credits Kerala || Deshabhimani ​Online ​News https://ift.tt/37AdH3c

Comments

Archive

Contact Form

Send