കോവിഡ്‌ നിയന്ത്രണം: 6 ജില്ലയിൽ നിരോധനാജ്ഞ നീട്ടി


തിരുവനന്തപുരം> കോവിഡ് നിയന്ത്രണത്തിനായി സംസ്ഥാനത്ത് ചില ജില്ലകളിൽ നിരോധനാജ്ഞ നീട്ടി. നിരോധനാജ്ഞ ശനിയാഴ്ച തീരുന്ന സാഹചര്യത്തിലാണ് തീരുമാനം. നിരോധനാജ്ഞ നീട്ടുന്ന കാര്യത്തിൽ ജില്ലാ കലക്ടർമാർക്ക് തീരുമാനമെടുക്കാം.

അതനുസരിച്ച് തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ നീട്ടിയത്. നവംബർ 15 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. തിരുവനന്തപുരത്ത് ശനിയാഴ്ച തീരുമാനമുണ്ടാകുമെന്ന് കലക്ടർ അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3mBpSB2

Comments

Archive

Contact Form

Send