ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ്‌ തുടങ്ങി ; ജനവിധി തേടുന്നത്‌ 71 സീറ്റിൽ

പട്ന> ബിഹാർ നിയമസഭാതെരഞ്ഞടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. തെക്കൻ ബിഹാറിലെ 16 ജില്ലയിലായി 71 നിയമസഭാ മണ്ഡലത്തിലാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 114 സ്ത്രീകളടക്കം 1066 പേർ മത്സര രംഗത്തുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പകൽ ഏഴുമുതൽ ആറുവരെയാണ് പോളിങ്. 80 വയസ്സിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് അനുവദിച്ചു. കോവിഡ് രോഗികൾക്ക് അവസാന മണിക്കൂറിൽ വോട്ടുചെയ്യാൻ അവസരം നൽകും.

ആദ്യഘട്ടത്തിൽ 2.14 കോടി വോട്ടർമാർ വോട്ടുചെയ്യും. ഭരണമുന്നണിയായ എൻഡിഎയ്ക്കായി ജെഡിയുവിന്റെ 35 ഉം ബിജെപിയുടെ 29 ഉം സ്ഥാനാർഥികൾ. ഇടതുപാർടികൾ ഉൾപ്പെട്ട മഹാസഖ്യത്തിൽ 42 ആർജെഡി, 20 കോൺഗ്രസ്, എട്ട് സിപിഐ എംഎൽ സ്ഥാനാർഥികളുമുണ്ട്. ജെഡിയു മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളുമടക്കം 41 മണ്ഡലത്തിൽ എൽജെപി മത്സര രംഗത്തുണ്ട്.

കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്ത് ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണിത്.



Credits National || Deshabhimani ​Online ​News https://ift.tt/3mtKs6q

Comments

Archive

Contact Form

Send