ലോകബാങ്കിന്റെ മുന്നറിയിപ്പ് ; ഇന്ത്യയുടെ ജിഡിപി 9.6 ശതമാനം ഇടിയും

ന്യൂഡൽഹി > നടപ്പുസാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര വരുമാനം (ജിഡിപി) 9.6 ശതമാനം ചുരുങ്ങുമെന്ന് ലോകബാങ്ക്. “ഇന്ത്യയിലെ സ്ഥിതി നേരത്തേ കരുതിയതിനേക്കാൾ മോശം. വൻതോതിൽ തൊഴിൽ നഷ്ടപ്പെട്ടു. കിട്ടാക്കടം പെരുകി.
ദാരിദ്ര്യനിർമാർജനം മന്ദഗതിയിലായി. തൊഴിൽ നഷ്ടപ്പെടുന്നവരെ സഹായിക്കാൻ സർക്കാർ സംവിധാനങ്ങളില്ല’–- ലോകബാങ്ക് ദക്ഷിണേഷ്യ വിഭാഗം സാമ്പത്തിക വിദഗ്ധൻ ഹാൻസ് ടിമ്മർ പറഞ്ഞു. 3.2 ശതമാനം ചുരുക്കമുണ്ടാകുമെന്നാണ് ജൂണിൽ കണക്കാക്കിയത്.

അനൗപചാരികമേഖലയിൽ പ്രശ്നം രൂക്ഷമാണ്. ഉൽപ്പാദനവും സർക്കാർ ഇടപെടലുകളും ചുരുങ്ങിയതോടെ ദരിദ്രരുടെ സ്ഥിതി മോശമായി. കുടിയേറ്റ തൊഴിലാളികൾ ദുരിതത്തിലാണ്– -ലോകബാങ്ക് റിപ്പോർട്ടിൽ പറഞ്ഞു. പുതിയ നിക്ഷേപങ്ങളുടെ കാര്യത്തിൽ രാജ്യത്ത് സ്ഥിതി മെച്ചപ്പെടുന്നില്ലെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ റിപ്പോർട്ടിലും പറയുന്നു.

മോഡി രാജ്യത്തെ മാന്ദ്യത്തിലെത്തിച്ചു: യെച്ചൂരി
മോഡി സർക്കാരിന്റെ നയങ്ങൾ രാജ്യത്തെ കടുത്ത മാന്ദ്യത്തിൽ എത്തിച്ചെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടത് വൻതോതിൽ സർക്കാർനിക്ഷേപമാണ്. രാജ്യത്ത് വാങ്ങൽശേഷി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സ്വകാര്യനിക്ഷേപത്തിൽ വളർച്ച ഉണ്ടാകില്ല. മോഡിയുടെ പ്രചാരണം സത്യത്തിൽനിന്ന് വളരെ അകലെയാണെന്നും അദ്ദേഹം പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/34ERAW1

Comments

Archive

Contact Form

Send