ഹാഥ്‌രാസ് പീഡനം: പ്രതികളെ തൂക്കിലേറ്റണമെന്ന് അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡല്ഹി> ഹാഥ്രാസ് സംഭവത്തില് പ്രതികളെ തൂക്കിലേറ്റണമെന്ന് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.കൈകള് കൂപ്പി ഉത്തര്പ്രദേശ് സര്ക്കാരിനോട് അപേക്ഷിക്കുകയാണ്, കഴിയുന്നതും വേഗം പ്രതികളെ തൂക്കിലേറ്റണം. ഇതുപോലുള്ള കുറ്റകൃത്യം ചെയ്യാന് ആരും ധൈര്യപ്പെടാത്ത തരത്തിലുള്ള ശിക്ഷ അവര്ക്ക് ലഭിക്കണം; കെജ്രിവാള് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച പ്രക്ഷോഭത്തില് സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല് സെക്രട്ടറി ഡി. രാജ, നടി സ്വര ഭാസ്കര്, ഗുജറാത്ത് എംഎല്എ ജിഗ്നേഷ് മേവാനി, മുതിര്ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് എന്നിവരും പങ്കെടുത്തു.
യുപി മുഖ്യമന്ത്രി രാജിവയ്ക്കുകയും പെണ്കുട്ടിക്ക് നീതി ലഭിക്കുകയും ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഭീം ആര്മി അധ്യക്ഷന് ചന്ദ്രശേഖര് ആസാദ് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3llNFV9
Comments