ഉത്സവകാലത്ത് കൂടുതല്‍ ജാഗ്രത വേണം: പ്രധാനമന്ത്രി
ന്യൂഡല്ഹി > ഉത്സവ കാലം വരുന്നതോടെ കോവിഡ് പ്രതിരോധത്തില് വീഴ്ച വരുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉത്സവ കാലത്ത് വിപണികള് വീണ്ടും സജീവമാകും. കടകമ്പോളങ്ങളില് തിരക്കേറാന് സാധ്യത കൂടുതലാണ്. അതിനാല് പുറത്തിറങ്ങുമ്പോള് എല്ലാവരും ശ്രദ്ധിക്കണം. ആഘോഷങ്ങളില് ജാഗ്രത കുറയ്ക്കരുതെന്നും അതിനുള്ള സമയമായിട്ടില്ലെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു.
രാജ്യത്തു ലോക്ഡൗണ് പിന്വലിച്ചെങ്കിലും കൊറോണ വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്ന് എല്ലാവരും ഓര്ക്കണമെന്ന് മോഡി പറഞ്ഞു. കോവിഡ് മാര്ഗനിര്ദേശങ്ങളില് പാലിക്കുന്നതില് ചിലര് വിമുഖത കാണിക്കുന്നു. വൈറസിനെ ലഘുവായാണ് ചിലര് കാണുന്നത്. മാസ്കില്ലാതെ പുറത്തിറങ്ങുന്നത് മറ്റുള്ളവരുടെ ജീവന് കൂടി അപകടത്തിലാക്കുകയാണ്.
രാജ്യത്ത് വാക്സിന് പരീക്ഷണം അവസാനഘട്ടത്തിലെത്തി നില്ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/37jolLA
Comments