കോൺഗ്രസ് നേതാവിന്റെ ശല്യം, മുല്ലപ്പള്ളിക്ക‌് കടലക്കച്ചവടക്കാരിയുടെ പരാതി
കോഴിക്കോട് > ഐഎൻടിയുസി നേതാവിൽനിന്ന് രക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കടലവിൽപ്പനക്കാരിയുടെ പരാതി. വടകരയിലെ പ്രാദേശിക നേതാവിനെതിരെയാണ് നഗരത്തിൽ കടലക്കച്ചവടം നടത്തുന്ന സ്ത്രീ പരാതി നൽകിയത്. യൂണിയൻ അംഗത്വം നൽകാമെന്ന് വിശ്വസിപ്പിച്ച് 3000 രൂപയും വായ്പയായി 10,000 രൂപയും തട്ടിയെടുത്തെന്നും പറയുന്നു. കോൺഗ്രസിന്റെ ഉന്തുവണ്ടി കച്ചവട യൂണിയനിൽ അംഗത്വമെടുക്കാൻ നിർബന്ധിച്ചു.
തുടർന്നാണ് പണം വാങ്ങിയത്. തൊഴിലാളി നേതാവായ ഇയാൾ ഉപദ്രവിക്കുമെന്ന് കരുതിയാണ് പണം നൽകിയത്. വിവാഹാഭ്യർഥനയുമായും നിരന്തരം ബുദ്ധിമുട്ടിച്ചു. ഇംഗിതത്തിന് വഴങ്ങില്ല എന്നായതോടെ പലതരത്തിലും ദ്രോഹിക്കാൻ തുടങ്ങി. ശിങ്കിടികളായ ഉദ്യോഗസ്ഥരെക്കൊണ്ട് ഉപജീവന മാർഗമായ ഉന്തുവണ്ടി എടുത്ത് മാറ്റിച്ച് ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ് പരാതി. ഫോണിൽ അശ്ലീല സന്ദേശമയച്ചതിന് നേരത്തെ മഹിളാ കോൺഗ്രസ് നേതാക്കളും ഇയാൾക്കെതിരെ പരാതി ഉന്നയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.
Credits Kerala || Deshabhimani Online News https://ift.tt/2T1Q37j
Comments