കേന്ദ്രജീവനക്കാരുടെ ബോണസ്‌ പ്രഖ്യാപിച്ചു; ഉടൻ വിതരണം ചെയ്യും

ന്യൂഡൽഹി > കേന്ദ്രസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ 30 ലക്ഷത്തിൽപരം ജീവനക്കാരുടെ ബോണസിനു കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നൽകി. പതിവായി പൂജ –- ദസറ കാലത്ത് നൽകുന്ന ബോണസിന്റെ പ്രഖ്യാപനം വൈകുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാർ പ്രതിഷേധപരിപാടികളിലേയ്ക്ക് നീങ്ങിയിരുന്നു.

റെയിൽവേ, തപാൽ, പ്രതിരോധം, ഇപിഎഫ്ഒ, ഇഎസ്ഐ കോർപറേഷൻ എന്നിവിടങ്ങളിലെ 16.97 ലക്ഷം ഗസറ്റഡിതര ജീവനക്കാർക്ക് ഉൽപാദനക്ഷമതയുമായി ബന്ധപ്പെടുത്തിയ ബോണസ് ലഭിക്കും. 2,791 കോടി രൂപ ഇതിനു ചെലവുവരും. കേന്ദ്രസർക്കാരിലെ 13.70 ഗസറ്റഡിതര ജീവനക്കാർക്ക് ഉൽപാദനക്ഷമതയുമായി ബന്ധപ്പെടുത്താത്ത ബോണസ് നൽകും. 946 കോടിയാണ് ചെലവ്. ബോണസ് ഉടൻ വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/2Hc3qzv

Comments

Archive

Contact Form

Send