വിഷം കൊടുത്ത് കുരങ്ങുകളെ കൊന്നു; കൂട്ടത്തോടെ നടു റോഡിൽ ഉപേക്ഷിച്ച‌് കടന്ന് സംഘം
മംഗളൂരു > വിഷം തീറ്റിച്ച് അവശ നിലയിലായ കുരുങ്ങുകളെ രാത്രിയിൽ കൂട്ടത്തോടെ നടു റോഡിൽ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. 6 കുരുങ്ങുകൾ ചത്തു 6 എണ്ണത്തെ രക്ഷപ്പെടുത്തി.
കാർക്കള കന്താവര ബറാഡി കമ്പള റോഡിൽ ചൊവ്വാഴ്ച രാത്രിയാണ് ക്രൂരമായ സംഭവം. ഓമ്നി വാനിലെത്തിയ സംഘം അവശനിലയിലായ 12 കുരുങ്ങുകളെ റോഡിൽ വലിച്ചെറിഞ്ഞ് കടന്നു കളയുകയായിരുന്നു. പ്രദേശവാസികൾ ഓടിയെത്തിപ്പോഴെക്കും ആറ് കുരുങ്ങുകൾ ചത്തിരുന്നു. വേദന കൊണ്ട് പുളഞ്ഞിരുന്ന ബാക്കിയുള്ള കുരുങ്ങുകളെ നാട്ടുകാർ വിവരം നൽകിയതനുസരിച്ച് എത്തിയ വനപാലകർ കൊണ്ടു പോയി ചികിത്സ നൽകി.
സമീപത്തെ പ്ലാന്റേഷനിലുളളവരാണ് ക്രൂരതക്ക് പിന്നിലെന്ന് സംശയിക്കുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചത്ത കുരുങ്ങളുടെ പോസ്റ്റ്മാർട്ടത്തിന് ശേഷം വനത്തിൽ സംസ്കരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/34gL60x
Comments