രാഹുലിനും പ്രിയങ്കയ്‌ക്കും ഹാഥ്‌രാസിലേക്ക്‌ പോകാൻ അനുമതി; നോയ്‌ഡയിൽനിന്ന്‌ പുറപ്പെട്ടു

ലക്നൗ > ഹാഥ്രാസിൽ എത്തി യുവതിയുടെ കുടുംബത്തെ കാണാൻ രാഹുൽ ​ഗാന്ധിക്കും പ്രിയങ്ക ​ഗാന്ധിക്കും യുപി പൊലീസ് അനുമതി നൽകി. രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം അഞ്ച് പേർക്ക് കൂടി ഹാഥ്രാസ് ​ഗ്രാമത്തിലേക്ക് പോകാമെന്നും യുപി പൊലീസ് അറിയിച്ചിട്ടുണ്ട്.

ഒരു തരത്തിലുള്ള പ്രകോപനവും സൃഷ്ടിക്കരുതെന്നും അണികളെ യാത്രാമധ്യേ അഭിസംബോധന ചെയ്യരുതെന്നും രാഹുലിനോടും പ്രിയങ്കയോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്ഗ്രസ് നേതാവ് കെ സി വേണുഗോപാൽ, ലോക്സഭാ കക്ഷി നേതാവ് അധിർ രജ്ഞൻ ചൗധരി എന്നിവർ രാഹുലിനെ അനുഗമിക്കുന്നുണ്ട്.

മുപ്പതോളം എംപിമാരുമായി എത്തിയ രാഹുൽ ​ഗാന്ധിയെ ഡൽഹി - നോയ്ഡ ഫ്ളൈ വേയ്ക്ക് സമീപം വച്ചാണ് യുപി പൊലീസ് തടഞ്ഞത്. എംപിമാരുടെ സംഘം രാഹുലിനൊപ്പം ബസിലാണ് എത്തിയത്.



Credits National || Deshabhimani ​Online ​News https://ift.tt/34s5yuC

Comments

Archive

Contact Form

Send