യൂത്ത് കോണ്ഗ്രസ് ജില്ലാ ജനറല് സെക്രട്ടറി ബിജെപിയില്‍
തിരുവനന്തപുരം> യൂത്ത് കോണ്ഗ്രസ് ജില്ലാ ജനറല് സെക്രട്ടറി ബിജെപിയില് ചേര്ന്നു. മുദാക്കല് ഇളമ്പ പാലം സ്വദേശിയും യൂത്ത് കോണ്ഗ്രസ് മണ്ഡലം മുന് പ്രസിഡന്റുമായ മിഥുന് പള്ളിയറയാണ് ബിജെപിയിലേക്ക് ചേക്കേറിയത്.
ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ നേതൃത്വത്തില് മിഥുനെ ഷാള് അണിയിച്ച് സ്വീകരിച്ച് ബിജെപിയില് അംഗത്വം നല്കി. വി വി രാജേഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
യൂത്ത് കോണ്ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടന്ന് വൈകാതെയാണ് ജില്ലാ സെക്രട്ടറി ബിജെപിയിലേക്കു പോകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ നിരവധി കോണ്ഗ്രസ് -യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/3lU7naw
Comments