വര്‍ഗീയ രാഷ്‌ട്രീയത്തിന് വിട; ബിജെപി മീഡിയ സെല്‍ കോര്‍ഡിനേറ്റര്‍ സിപിഐ എമ്മില്‍
തിരുവനന്തപുരം > യുവമോര്ച്ച സംസ്ഥാന നേതാവും തിരുവനന്തപുരം ബിജെപി മീഡിയ സെല് കോര്ഡിനേറ്ററുമായ വലിയശാല പ്രവീണ് സംഘപരിവാര് ബന്ധം ഉപേക്ഷിച്ചു. വര്ഗീയത നാടിന് ആപത്താണെന്ന് തിരിച്ചറിഞ്ഞതിനാല് ഇനി മുതല് സിപിഐ എമ്മിനൊപ്പമായിരിക്കും താന് പ്രവര്ത്തിക്കുകയെന്ന് പ്രവീണ് പറഞ്ഞു. പ്രവീണിനെ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന്, വി ശിവന്കുട്ടി തുടങ്ങിയവര് ചേര്ന്ന് സ്വീകരിച്ചു.
തലസ്ഥാന ജില്ലയില് ബിജെപി സമ്പൂര്ണ്ണമായി തകരുകയാണെന്ന് ആനാവൂര് പറഞ്ഞു. രാഷ്ട്രീയ വഞ്ചനയും, വര്ഗ്ഗീയതയും കൊണ്ട് ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാമെന്ന ആര്എസ്എസ്-ബിജെപി അജണ്ടയ്ക്കെതിരെ സിപിഐ എം നേതൃത്വത്തില് ഉയര്ന്ന് വന്ന മതനിരപേക്ഷ സമൂഹത്തിന്റെ ചെറുത്ത് നില്പ്പ് ഫലം കാണുകയാണ്. അണികള്ക്കും നേതാക്കള്ക്കും പോലും ബോധ്യപെടാത്ത വിധം രാഷ്ട്രീയ ജീര്ണ്ണതയിലേക്ക് ബിജെപി കൂപ്പ് കുത്തിയിരിക്കുന്നു. ഇനിയും ഏറെ പേര് ശരിയുടെ പക്ഷത്തേയ്ക്ക് വരുമെന്നും ആനാവൂര് അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2TnLX9D
Comments