ആലപ്പുഴ തോട്ടപ്പള്ളിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

ആലപ്പുഴ > തോട്ടപ്പള്ളിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. കൊല്ലം ശൂരനാട് അരുണാലയത്തിൽ സുധീഷിന്റെ ഭാര്യ അഞ്ജു വി ദേവ് (26) ആണ് മരിച്ചത്.

അഞ്ജുവിന്റെ അച്ഛൻ വാസുദേവൻ നായർ, അമ്മ രേണുക ദേവി, സഹോദരൻ അരുൺ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം ശൂരനാട് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ജുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കന്നാലിപാലത്തിന് സമീപം (തോട്ടപ്പള്ളി ഭാഗത്ത്) എതിരെ വന്ന മീൻലോറിയുമായി ഇടിക്കുകയായിരുന്നു. മറ്റു രണ്ടു വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടം.

എതിരെ വാഹനം വരുന്നത് കണ്ട്, അഞ്ജു സഞ്ചരിച്ച കാർ ഓടിച്ചിരുന്നയാൾ ബ്രേക്ക്പിടിക്കുന്നതിനിടയിൽ കാർ സ്കിഡ് ആവുകയും എതിരെ വന്ന മീൻവണ്ടി അഞ്ജുവിന്റെ കാറിന്റെ പുറകിൽ ഇടിക്കുകയുമായിരുന്നു എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകൂ.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jLn3eW

Comments

Archive

Contact Form

Send