അംഗങ്ങള്‍ കോവിഡ് നിരീക്ഷണത്തില്‍: പിഎസ്‌സി അഭിമുഖങ്ങള്‍ മാറ്റി

തിരുവനന്തപുരം> കേരള പബ്ലിക്ക് സര്വീസ് കമ്മീഷന് ഒക്ടോബര് ഏഴ്,എട്ട്,ഒന്പത് തീയതികളില് നടത്താന് നിശ്ചയിച്ചിരുന്ന അഭിമുഖങ്ങള് മാറ്റിവെച്ചു.തിങ്കളാഴ്ച ചേരേണ്ട കമ്മീഷന് യോഗവും മാറ്റിയിട്ടുണ്ട്. ചെയര്മാനും രണ്ട് അംഗങ്ങള്ക്കും കൊവിഡ് സ്ഥിരീകരിച്ചതിനാല് മറ്റ് അംഗങ്ങള് നിരീക്ഷണത്തിലായതാണ് കാരണം.

തിരുവനന്തപുരം ഹെഡ് ഓഫീസ്,എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകള് ,ഇടുക്കി ജില്ലാ ഓഫീസ് എന്നിവിടങ്ങളില് നടത്തേണ്ടിയിരുന്ന അഭിമുഖങ്ങളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട്.

ചെയര്മാന് എം കെ സക്കീര്, അംഗങ്ങളായ ഡോ. ജിനു സക്കറിയ ഉമ്മന്, ടി ആര് അനില്കുമാര് എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ചു ചികിത്സയില് കഴിയുന്നത്.


--



Credits Kerala || Deshabhimani ​Online ​News https://ift.tt/3d4rYpt

Comments

Archive

Contact Form

Send