മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി ബിജെപിയിൽ
ഭോപ്പാൽ> മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു. ദാമോ എംഎൽഎ രാഹുൽ ലോധിയാണ് നിയമസഭ അംഗത്വം രാജിവച്ച് ബിജെപിയിൽ ചേർന്നത്. രാഹുൽ ലോധിയുടെ രാജി അംഗീകരിച്ചതായി പ്രോട്ടേം സ്പീക്കർ രാമേശ്വർ ശർമ പറഞ്ഞു. ലോധിക്ക് ബിജെപിയിൽ അംഗത്വം നൽകിയതായി സംസ്ഥാന വക്താവ് രജനീഷ് അഗർവാൾ അറിയിച്ചു.
ഒരു കോൺഗ്രസ് എംഎൽഎ കൂടി അടുത്ത ദിവസങ്ങളിൽ പാർടി വിടുമെന്ന് സൂചനയുണ്ട്. നവംബർ മൂന്നിന് 28 നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എംഎൽമാർ കോൺഗ്രസ് വിടുന്നത്.
Credits National || Deshabhimani Online News https://ift.tt/3mjyxYG
Comments