കൊച്ചിയിലെ മോശം റോഡുകൾ; എഞ്ചിനിയർമാർക്കും കരാറുകാർക്കും എതിരെ കോർപ്പറേഷൻ എന്ത് നടപടിയെടുക്കുമെന്ന്‌ ഹൈക്കോടതി

കൊച്ചി > നഗരസഭയിലെ റോഡുകളുടെ ശോച്യാവസ്ഥക്ക് കാരണക്കരായ എഞ്ചിനിയർമാർക്കും കരാറുകാർക്കും എതിരെ എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതറിയിക്കാൻ കോർപ്പറേഷന് ഹൈക്കോടതി നിർദേശം നൽകി.

ഒരാഴ്ചക്കകം അറിയിക്കണം

നടപടി കോർപ്പറേഷൻ അറിയിച്ചില്ലങ്കിൽ തീരുമാനം കോടതിയെടുക്കുമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. റോഡുകളുടെ അവസ്ഥ സംബന്ധിച്ച് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ ബുധനാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കോർപ്പറേഷൻ സെക്രട്ടറിയോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ സെക്രട്ടറിക്ക് പകരം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഹാജരായത്. പാലാരിവട്ടത്ത് യുവാവ് കുഴിയിൽ വീണ് മരിച്ചതിനെ തുടർന്ന് സ്വമേധയാ എടുത്ത കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ofCS0H

Comments

Archive

Contact Form

Send