ചെന്നിത്തല ഫോണ്‍ കൈപ്പറ്റിയത് തെളിവോടെ വെളിപ്പെട്ടത് ഹൈക്കോടതിയില്‍; രേഖയും കോടതിയില്‍
തിരുവനന്തപുരം> സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് ആവശ്യപ്പെട്ടതുപ്രകാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണുകൾ വാങ്ങി നൽകിയിരുന്നുവെന്ന് യൂണിടാക് എം ഡി സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍. സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പൻ നൽകിയ ഹർജിയ്ക്കൊപ്പമുള്ള 35 പേജുള്ള സത്യവാങ്മൂലത്തിന്റെ അഞ്ചാം ഖണ്ഡികയിലാണ് ഈ വെളിപ്പെടുത്തൽ.
2019 ഡിസംബർ രണ്ടിന് തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച യുഎഇ ദേശീയ ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു രമേശ് ചെന്നിത്തല. ചെന്നിത്തലയ്ക്കും വേദിയിലെ മറ്റ് അതിഥികൾക്കും നൽകാനായി അഞ്ച് ഐ ഫോൺ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടെന്നാണ് സന്തോഷിന്റെ ഹർജിയിൽ പറയുന്നത്.
സന്തോഷ് ഈപ്പന് ഐ ഫോണ്‍ വാങ്ങിയതിന്റെ ബില്‍
സത്യവാങ്ങ്മൂലത്തില്‍ ചെന്നിത്തലയെ പരാമര്‍ശിയ്ക്കുന്ന ഭാഗം
സത്യവാങ്മൂലത്തില്‍ ഇക്കാര്യം പറയുന്നത് ഇങ്ങനെ: ""ആവശ്യപ്പെട്ട പ്രകാരം ആ ഫോണുകള്‍ സ്വപ്ന സുരേഷിന് കൈമാറി. തിരുവനന്തപുരത്ത് 2019 ഡിസംബര്‍ രണ്ടിനു നടന്ന യുഎഇ ദേശീയ ദിനാചരണ ചടങ്ങില്‍ എ ഫോണുകള്‍ ചെന്നിത്തലയ്ക്കും മറ്റുള്ളവര്‍ക്കും സമ്മാനിച്ചു. ചെന്നിത്തലയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 2019 നവംബര്‍ 29നു ഫോണ്‍ വാങ്ങിയതിന്റെ ബില്‍ ഇതോടൊപ്പം''
ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും മറ്റുമെതിരെ നിരന്തരം ഉന്നയിച്ചിരുന്ന ചെന്നിത്തല കോടതിയില്‍ സമര്‍പ്പിച്ച ഈ രേഖയെ "നിരുത്തരവാദപരമായ ആരോപണം' എന്നാണു വിശേഷിപ്പിച്ചത്. എന്നാല്‍ കോടതിയില്‍ നല്കിയ രേഖ എന്ന നിലയില്‍ ആരോപണം വരും ദിവസങ്ങളിലും ചെന്നിത്തലയെ വേട്ടയാടും എന്നാണു സൂചന.
Credits Kerala || Deshabhimani Online News https://ift.tt/3lcpmc9
Comments