പഞ്ചരത്നങ്ങളിൽ മൂന്നുപേർക്ക് ഒരേ മുഹൂർത്തത്തിൽ മിന്നുകെട്ട്
ഗുരുവായൂർ > മലയാളികള്‍ക്ക് സുപരിചിതരാണ് തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവില്‍ പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളുടെയും വിശേഷങ്ങള്‍. ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജന്‍ 1995 നവംബര്‍ 18 ാം തീയ്യതിയിലെ ജനനം മുതല്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞവരാണ് ഈ കുടുംബം. ഒറ്റപ്രസവത്തില്‍ നിമിഷങ്ങളുടെ ഇടവേളയിലാണ് രമാദേവിക്ക് അഞ്ചു കണ്മണികള് പിറന്നത്. നാലു പെണ്മക്കള്ക്ക് സഹോദരനാണ് ഉത്രജന്‍.

ജനനം, സ്കൂള്‍ പ്രവേശം, പത്താംക്ലാസ് വിജയം തുടങ്ങി ഓരോ ഘട്ടത്തില്‍ മാധ്യമങ്ങളില്‍ നിറഞ്ഞ ഇവര്‍ ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാണ്. ഇപ്പോഴിവര് വാര്‍ത്തകളില്‍ നിറയുന്നത് വിവാഹ ദിനത്തിലാണ്. പതിവില്‍ നിന്നും ചെറിയ ഒരു വ്യത്യാസം പക്ഷേ വിവാഹത്തിലുണ്ട്. അഞ്ചുപേരില്‍ മുന്ന് പേരാണ് ഇന്ന് വിവാഹതിതരായത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ രാവിലെ 7.45-നും 8.30-നും മധ്യേയുള്ള മുഹുര്ത്തത്തില് ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. ഇവരുടെ സഹോദരി ഉത്രജയുടെ വരന് ആകാശ് വിദേശത്തായതിനാലാണ് ചടങ്ങ് നീണ്ടുപോയത്. അകാലത്തില്‍ വിട പറഞ്ഞ പിതാവിന്റെ സ്ഥാനത്ത് നിന്നും സഹോദരന് ഉത്രജന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. വിവാഹത്തിനായി അഞ്ചു മക്കള്‍ക്കുമൊപ്പം അമ്മ രമാദേവി വെള്ളിയാഴ്ച ഗുരുവായൂരിലെത്തിയിരുന്നു.
ഫാഷന്‍ ഡിസൈനറായ ഉത്രയെ മസ്കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് വരന്. മാധ്യമരംഗത്തുള്ള ഉത്തരയെ മാധ്യമപ്രവര്ത്തകന് തന്നെയായ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. അനസ്തീഷ്യ ടെക്നീഷ്യന് ഉത്തമയെ മസ്കറ്റില്‍ അക്കൗണ്ടന്റായ ജി. വിനീതും താലികെട്ടി. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്നീഷ്യന് ഉത്രജയുടെ വരന് പത്തനംതിട്ട സ്വദേശി ആകാശ്് അനസ്തീഷ്യ ടെക്നീഷ്യനായി കുവൈത്തിലാണ് ജോലി നോക്കുന്നത്.
അമ്മയാണ് ഞങ്ങള്‍ക്ക് എല്ലാമെന്ന് പഞ്ചരത്നങ്ങള്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. കാരണം മക്കള്‍ക്ക് 10 വയസ്സാകും മുന്‍പായിരുന്നു പിതാവ് പ്രേംകുമാറിന്റെ അപ്രതീക്ഷിത വിയോഗം. അതിനുശേഷവും നേരിട്ടത് വലിയ വെല്ലുവിളികള്‍. രമാദേവിക്ക് ഹൃദ്രോഗം കൂടി പിടിപെട്ടതോടെ വീണ്ടും വെല്ലുവിളികള്‍. പെയ്സ്മേക്കറിന്റെ സഹായത്തോടെയാണ് രമാദേവി ജീവിതക്കിലേക്ക് തിരിച്ച് വന്നത്. സഹകരണ ബാങ്കില്‍ സര്‍ക്കാര്‍ നല്കിയ ജോലി കൊണ്ട് ജീവിതം കരയ്ക്കടുപ്പിക്കുകയായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3om9Exo
Comments