അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; ജാഗ്രത
തിരുവനന്തപുരം > ഒക്ടോബര് 15 വരെ കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.*
ഇടിമിന്നല് - ജാഗ്രത നിര്ദ്ദേശങ്ങള്
ഉച്ചക്ക് 2 മണി മുതല് രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളില് രാത്രി വൈകിയും ഇത് തുടര്ന്നേക്കാം). മലയോര മേഖലയില് ഇടിമിന്നല് സജീവമാകാനാണ് സാധ്യത.
ഇത്തരം ഇടിമിന്നല് അപകടകാരികള് ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആയതിനാല് പൊതുജനങ്ങള് താഴെപ്പറയുന്ന മുന്കരുതല് കാര്മേഘം കണ്ട് തുടങ്ങുന്ന സമയം മുതല് തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല് ദൃശ്യമല്ല എന്നതിനാല് ഇത്തരം മുന്കരുതല് സ്വീകരിക്കുന്നതില് നിന്നും വിട്ടുനില്ക്കരുത്.
Credits Kerala || Deshabhimani Online News https://ift.tt/2Fk7w7w
Comments