യു കെ മലയാളം മിഷൻ ഡ്രൈവ് ഉദ്ഘാടനം നാളെ
ലണ്ടൻ> കേരള സർക്കാരിന്റെ മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരള പിറവിയോടനുബന്ധിച്ചുള്ള മലയാളം ഡ്രൈവ് ഉദ്ഘാടനവും ഫെയ്സ്ബുക്ക് ലോഞ്ചിങ്ങും നവംബർ ഒന്നിന് മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ്ജ് നിർവഹിക്കും.ചിത്രകാരൻ ബോസ് കൃഷ്ണമാചാരി ആശംസ പ്രസംഗം നടത്തും. നവംബർ 1 ന് വൈകിട്ട് 5 ന് വെർച്വൽ പ്ലാറ്റ്ഫോമിലാണ് പരിപാടി. മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡൻറ് മുരളി വെട്ടത്ത് അധ്യക്ഷനാകും. സെക്രട്ടറി എബ്രഹാം കുര്യൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സി എ ജോസഫ് നന്ദിയും പറയും.
യുകെയിൽ പല സ്ഥലങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന മലയാളം സ്കൂളുകളെ ഒരു കുടക്കീഴിൽ കൊണ്ടു വന്ന് മലയാള പഠനത്തിന് ആവശ്യമായ റിസോഴ്സുകൾ ഷെയർ ചെയ്യുക എന്ന മഹത്തായ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്.
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ "എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം " എന്ന മുദ്രാവാക്യത്തിലൂന്നി പ്രവാസികളുടെ പുതുതലമുറയെ നമ്മുടെ ഭാഷയും സംസ്കാരവും ആയി അടുപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും യുകെയിലെ മലയാളി സമൂഹത്തിന്റെ സഹകരണം ഉണ്ടാവണമെന്നും മലയാളം മിഷൻ യു കെ ചാപ്റ്റർ അഭ്യർത്ഥിക്കുന്നു.
Credits Kerala || Deshabhimani Online News https://ift.tt/2THhIuk
Comments