കെഎസ്ആര്‍ടിസി വികസന പാക്കേജ് ആറുമാസത്തിനകം: മന്ത്രി ശശീന്ദ്രന്‍
കോഴിക്കോട് > കെഎസ്ആര്ടിസി വികസന പാക്കേജ് ആറുമാസത്തിനകം പൂര്ണമായി നടപ്പാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന് . ഇതിനായി സമയബന്ധിത പ്രവര്ത്തന പദ്ധതി തയ്യാറാക്കി. ദീര്ഘദൂര സര്വ്വീസിനായി 100 ബസ് വാങ്ങും. ജനുവരിയോടെ നിരത്തിലിറക്കാമെന്നാണ് പ്രതീക്ഷ. മാര്ച്ച് ഒന്നുമുതല് ഇലക്ട്രോണിക് ടിക്കറ്റിംഗ് യന്ത്രം നടപ്പാക്കും.
വെഹിക്കിള് ട്രാക്കിംഗ് --പാസഞ്ചര് ഇന്ഫര്മേഷന് സിസ്റ്റത്തിനും മാര്ച്ചില് തുടക്കമാകും. കാര്യക്ഷമത കൂട്ടാനായി സമ്പൂര്ണ കംപ്യൂട്ടര്വല്ക്കരണ പ്രവര്ത്തനം സിഡാക്ക് ഏറ്റെടുത്തിട്ടുണ്ട്. പാക്കേജിനായി രൂപീകരിക്കുന്ന സബ്സിഡിയറി കമ്പനി, കെ എസ് ആര്ടിസി സ്വിഫ്റ്റ് ജനുവരി ഒന്നിന് നിലവില്വരും.
കിഫ്ബി വഴി വാങ്ങുന്ന ബസുകള്ക്കായാണീ കമ്പനി.നഷ്ടം കുറക്കാനായി ഡീസല് ഒഴിവാക്കി ബസുകള് എല്എന്ജി, സിഎന്ജി ഇന്ധനത്തിലേക്ക് മാറ്റുന്നതാണ് പ്രധാന മാറ്റം. ഇതിന്വേണ്ട പമ്പുകള്ക്കായി സാധ്യതാപഠനം തുടങ്ങി.31.93 കോടി രൂപ ചെലവഴിച്ച് വര്ക്ക്ഷോപ്പുകളും നവീകരിക്കും. സര്ക്കാര് പാക്കേജില് ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമുണ്ട്. ഇതിനായി സംഘടനകളുമായി ഉടന് ചര്ച്ച.
പരിഷ്കരണംതുടങ്ങും വരെ 1500 രൂപ ഇടക്കാലാശ്വാസം. ഇത് അടുത്തമാസം മുതല് നല്കും. പാക്കേജ് നടപ്പാക്കുമ്പോള് നിലവിലുള്ള എംപാനല് ജീവനക്കാരെ സംരക്ഷിക്കുന്നതാണ്. നാല്വര്ഷത്തിനകം എല്ഡിഎഫ് സര്ക്കാര് 4,160 കോടി രൂപ കെഎസ്ആര്ടിസി സംരക്ഷണത്തിനായി അനുവദിച്ചതായും മന്ത്രി പറഞ്ഞു.
വാര്ത്താസമ്മേളനത്തില് കെഎസ്ആര്ടിസി സിഎംഡി ബിജുപ്രഭാകറും പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/3kCUaCK
Comments