ജൂനിയർ ഉദ്യോഗസ്ഥനായിരിക്കെതന്നെ റാവു കുഴപ്പക്കാരൻ: അലികിഷോർ പട്‌നായിക്ക്
ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കുമ്പോൾത്തന്നെ റാവു തനി വർഗീയവാദിയും സംഘപരിവാർ ആശയക്കാരനുമായിരുന്നുവെന്ന് സിപിഐ എം ഒഡിഷ സംസ്ഥാന സെക്രട്ടറി അലികിഷോർ പട്നായിക്ക് പറഞ്ഞു.
സർവീസിലിരിക്കെ റാവു പരസ്യമായി നടത്തിയ വർഗീയ ഇടപെടലുകൾ തടയുന്നതിന് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. ഒരു യോഗത്തിൽ ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും അധിക്ഷേപിച്ച് റാവു സംസാരിച്ചപ്പോൾ സദസ്സിലുള്ളവർ ഒന്നടങ്കം എതിർത്തു. ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും നിരുത്തരവാദിത്തപരവുമായ പ്രസംഗം പൂർണമായും തള്ളിക്കൊണ്ട് സദസ്സിലുള്ളവർ അപ്പോൾത്തന്നെ ഏകകണ്ഠമായി പ്രമേയം പാസാക്കി. കന്ധമൽ കലാപഘട്ടത്തിൽ സംഘപരിവാറിനെ അയാൾ സഹായിച്ചു. ശരിയായ അന്വേഷണത്തിലൂടെ അത് പുറത്തുകൊണ്ടുവരാനാകും–- പട്നായിക്ക് പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/2SHKFFX
Comments