അര്‍ണബ് നടത്തുന്നത് ഒരു ബനാന റിപ്പബ്ലിക് ചാനല്‍; റേറ്റിങ് പോയിന്റുകളെക്കാള്‍ വലിയ ചിലതുണ്ട്: രാജ്ദീപ് സര്‍ദേശായി
ന്യൂഡല്ഹി> അര്ണബ് ഗോസ്വാമി നടത്തുന്നത് ഒരു ബനാന റിപ്പബ്ലിക് ചാനലെന്ന് മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്ദേശായി. ഒരു ദേശീയ മാധ്യമത്തിന്റെ സംവാദ പരിപാടിയിലായിരുന്നു അദ്ദേഹം രൂക്ഷ വിമര്ശനം ഉന്നയിച്ചത്.
'നിങ്ങള് നടത്തുന്നത് ഒരു ബനാന റിപ്പബ്ലിക് ചാനല് ആണ്. നിങ്ങള് എന്താണോ ലക്ഷ്യമിടുന്നത് അത് നടത്തിയെടുക്കുന്നതിനായി മാധ്യമ വിചാരണയ്ക്കുള്ള ചാനലാണ് നിങ്ങളുടേത്. അത്രയും തരംതാഴ്ന്ന നിലയിലേക്ക് മാധ്യമപ്രവര്ത്തനത്തെ കൊണ്ടുവരരുത്. മാധ്യമപ്രവര്ത്തനമെന്നാല് ഇതല്ല'; സര്ദേശായി വ്യക്തമാക്കി.
ചാനലുകളില് ടെലിവിഷന് റേറ്റിങ് പോയിന്റു (ടി.ആര്.പി.) കളെക്കാള് വലിയ ചിലതുണ്ട്. അത് ടെലിവിഷന് മര്യാദയാണെന്നും സര്ദേശായി പറഞ്ഞു.
'നിങ്ങള്ക്ക് എന്നെ പേര് പറഞ്ഞ് അപമാനിക്കാം. ഞാനും ഇന്ന് അതേ മാര്ഗമാണ് സ്വീകരിക്കുന്നത്. കാരണം കഴിഞ്ഞ രണ്ട് മാസത്തോളം റേറ്റിംഗിനായി നിങ്ങള് ചാനലില് കാട്ടിക്കൂട്ടുന്ന കാര്യങ്ങള് കണ്ട് ഞാന് മിണ്ടാതിരുന്നു'; സര്ദേശായി പറഞ്ഞു
Credits National || Deshabhimani Online News https://ift.tt/3npHUY3
Comments