ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്> തൃത്താല വെള്ളിയാങ്കല്ല് ഭാരതപ്പുഴയില് ഒഴുക്കില്പ്പെട്ട കാണാതായ വിദ്യാര്ഥിയുടെ മൃതദേഹം കണ്ടെത്തി.സൗത്ത് തൃത്താല ആടുവളവ് മാടപ്പാട്ട് പട്ടിക്കര വളപ്പില് താഹിര് ഫൈസിയുടെ മകന് ഫര്സാന് (12) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ ആണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. പിതാവിനൊപ്പം പുഴകാണാനെത്തിയതായിരുന്നു. പുഴയുടെ ആഴം കുറഞ്ഞ ഭാഗത്ത് ഇറങ്ങുന്നതിനിടെ ഒഴുക്കില്പെടുകയായിരുന്നു.

തൃത്താല പോലീസ്, ഷൊര്ണ്ണൂര്, കുന്നംകുളം ഭാഗങ്ങളില് നിന്നും ഓരോ അഗ്നി രക്ഷാ യൂണിറ്റുകള്, ജില്ലാ ട്രോമാ കെയര്, സിവില് ഡിഫന്സ്, ക്രിട്ടിക്കല് കെയര് എന്നിവരുടെ നേതൃത്വത്തില് പുഴയിലിറങ്ങി തിരച്ചില് നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്ന്ന് രാത്രി ഒന്പത് മണിയോടെ തിരച്ചില് അവസാനിപ്പിച്ചു. വ്യാഴാഴ്ച കാലത്ത് എട്ടരയോടെ ആരംഭിച്ച തിരച്ചലിലാണ് 11.15ഓടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/34DaqhB

Comments

Archive

Contact Form

Send