കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ ഇ ഡി പരിശോധന നടത്തി

കണ്ണൂര്> അഴീക്കോട് എം എല് എ കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ 11നാണ് ചാലാട് മണലിലെ അലയിന്സ് ഗ്രീന്സ് വില്ലാസിലെ വീട്ടിലെത്തി ഉദ്യോഗസ്ഥര് പരിശോധന നടത്തിയത്.

കെ എം ഷാജിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന . ഷാജിയുടെ ഭാര്യയുടെ പേരില് കോഴിക്കോട് നിര്മ്മിച്ച വീട് അനധികൃതമായാണ് നിര്മ്മിച്ചതെന്ന് കോര്പ്പറേഷന് നടത്തിയ അന്വേഷണത്തില് കണ്ടെത്തിയിരുന്നു.നവംബര് പത്തിന് ഇഡിക്ക് മുന്പാകെ ഹാജരാകുമെന്ന് കെ എം ഷാജി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2FT0ZB3

Comments

Archive

Contact Form

Send