"ശാന്തത വേണം"; പുതിയ എഴുത്തുകൾക്കായി സോഷ്യൽ മീഡിയ വിടുകയാണെന്ന്‌ ബെന്യാമിൻ

പൊതുഇടത്തിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും കുറച്ചു കാലത്തേക്ക് വിട്ടുനിൽക്കാൻ പോകുകയാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ. കുറച്ചുനാളായി ചില മലയാളം ചാനലുകളും കോൺഗ്രസ് സൈബർ ഗ്രൂപ്പുകളും ബെന്യാമിനെ സമൂഹമാധ്യമങ്ങളിൽ ആക്രമിക്കുന്ന രീതി ഉണ്ടായിരുന്നു. പുതിയ എഴുത്തുകൾ ആലോചിക്കാൻ കൂടുതൽ സമയം വേണമെന്നുംഅതുവരെ മറ്റ് കാര്യങ്ങൾക്കായി വിളിക്കരുതെന്നും ബെന്യാമിൻ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ്:

പുതിയ എഴുത്തുകൾ ആലോചിക്കാൻ ഇത്തിരി ശാന്തത വേണം. Online meeting, webinar, book release, അവതാരിക എന്നിവയ്ക്ക് വേണ്ടി വിളിക്കരുതേ എന്ന് അഭ്യർത്ഥിക്കുന്നു. ഇന്നോളം കൂടെ നിൽക്കുകയും ചേർത്തു പിടിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. സ്നേഹം.



Credits Kerala || Deshabhimani ​Online ​News https://ift.tt/2HNs9tS

Comments

Archive

Contact Form

Send