അന്തിക്കാട് ആദർശ് കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു
തൃശുർ > കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു. അന്തിക്കാട് മാങ്ങാട്ടുകര വഴിയമ്പലത്തിന് സമിപം ശനിയാഴ്ച പകൽ 11.10നായിരുന്നു കൊലപാതകം. അന്തിക്കാട് ആദർശ് വധക്കേസിലെ പ്രതിയായ മുറ്റിച്ചൂർ സ്വദേശി നിഥിൽ എന്ന അപ്പു(32)വാണ് കൊല്ലപ്പെട്ടത്.
ഗുണ്ടാസംഘാംഗങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു. നാലംഗ സംഘം നിഥിൽ സഞ്ചരിച്ച കാറിൽ സംഘം മറ്റൊരു വാഹനം ഇടിച്ച ശേഷം കാറിൽ നിന്ന് പിടിച്ചിറക്കി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അന്തിക്കാട് പൊലീസ് അടക്കം ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. 2 കൊലക്കേസിൽ പ്രതിയാണ് നിതിൽ.
Credits Kerala || Deshabhimani Online News https://ift.tt/30R75cA
Comments