റെയിൽവേ ആശുപത്രിയിലേക്ക് എൻആർഎംയു ആംബുലൻസ് സംഭാവന ചെയ്തു
മുംബൈ> നാഷണൽ റെയിൽവേ മസ്ദൂർ യുണിയൻ കല്യാൺ റെയിൽവേ ആശുപത്രിയിലേക്ക് ആംബുലൻസ് സംഭാവന ചെയ്തു. മധ്യ റെയിൽവേ ജനറൽ മാനേജർ സഞ്ജീവ് മിത്തൽ യൂണിയൻ ജനറൽ സെക്രട്ടറി വേണു പി നായരില് നിന്ന് ആംബുലൻസിൻറ താക്കോൽ ഏറ്റുവാങ്ങി.
ഒക്ടോബർ ഒന്നിന് സിഎസ്ടിയിലായിരുന്നു ചടങ്ങ്. നേരത്ത കേരളത്തിൻറെ പ്രളയഫണ്ടിലേക്ക് 85 ലക്ഷം എൻആർഎംയു. സംഭാവന ചെയ്തിരുന്നു. പിഎം കെയർ ഫണ്ടിലേക്കും സംസ്ഥാന സർക്കാരിൻറ ദുരിതാശ്വാസ നിധിയിലേക്കും 51 രൂപ വീതവും സംഭാവന നല്കിയിരുന്നു.
Credits National || Deshabhimani Online News https://ift.tt/3d90VJu
Comments