സിപിഐ എം, സിഐടിയു നേതാക്കൾ ഹാഥ്‌രാസ്‌ പെൺകുട്ടിയുടെ വീട്ടിലെത്തി; കുടുംബാംഗങ്ങളെ കാണും

ലഖ്നൗ > ഹഥ്റാസിൽ ബലാത്സംഗം ചെയ്യപ്പെട്ട് നാവ് മുറിച്ചെടുത്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ സിപിഐ എം, സിഐടിയു, മഹിളാ അസോസിയേഷൻ നേതാക്കൾ സന്ദർശനം നടത്തുന്നു. അൽപ്പസമയത്തിനകം പെൺകുട്ടിയുടെ വീട്ടുകാരെ നേതാക്കൾ കാണും.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻ സഭ ദേശീയ ജോയിൻ്റ് സെക്രട്ടറിയുമായ വിജൂ കൃഷ്ണൻ, പാർടി കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു ദേശീയ സെക്രട്ടറിയുമായ എ ആർ സിന്ധു, അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്, കർഷക തൊഴിലാളി യൂണിയൻ ദേശീയ ജോയിൻ്റ് സെക്രട്ടറി വിക്രം സിങ്ങ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ട്രഷറർ പുണ്യവതി, ജോയിൻ്റ് സെക്രട്ടറി ആശാ ശർമ എന്നിവരാണ് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നത്.



Credits National || Deshabhimani ​Online ​News https://ift.tt/3juYdAC

Comments

Archive

Contact Form

Send