കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാറിന്റെ വീട്ടിൽ സി ബി ഐ റൈഡ്
ബംഗളൂരു > കര്ണാടക പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാറിന്റെയും സഹോദരനും കോണ്ഗ്രസ് നേതാവുമായ ഡി കെ സുരേഷിന്റെയും വീട്ടില് സി ബിഐ റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കല് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഇന്ന് രാവിലെയാണ് ഡി കെ ശിവകുമാറിന്റെ കനകപുരയിലെ വീട്ടിൽ സിബിഐ സംഘം എത്തിയത്. ബാംഗ്ളൂർ നഗരത്തിലെ സദാശിവ നഗറിലെ വീട്ടിലും സി ബി ഐ സംഘം എത്തിയിട്ടുണ്ട് .
എന്നാല് റെയ്ഡില് പ്രതികരിച്ചുകൊണ്ട് കോൺഗ്രസ് രംഗത്ത് വന്നു . ഈ റെയ്ഡ് ബി ജെ പി യുടെ കുടില തന്ത്രമാണെന്നും , കർണാടകയിൽ നവംബർ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണെന്നും കോൺഗ്രസ് ആരോപിച്ചു . യെദിയൂരപ്പ സര്ക്കാരിന്റെ കോവിഡ് കാലത്തേ അഴിമതികള് ആദ്യം പുറത്ത് കൊണ്ട് വരണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Credits National || Deshabhimani Online News https://ift.tt/3daSMoh
Comments