എല്‍ഡിഎഫ് ആണ് ശരിയെന്ന് പറയുമ്പോള്‍ എതിര്‍ക്കേണ്ടതില്ല: കാനം
തിരുവനന്തപുരം > ഇടതുപക്ഷത്തിനൊപ്പം നില്ക്കാന് കേരളാ കോണ്ഗ്രസ് (എം) എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരളാ കോണ്ഗ്രസ് യുഡിഎഫ് നിലപാട് തള്ളിപ്പറഞ്ഞ്, എല്ഡിഎഫാണ് ശരിയെന്ന നിലപാട് സ്വീകരിക്കുമ്പോള് എതിര്ക്കേണ്ടതില്ല. എല്ലാ പാര്ടികള്ക്കും ജനസ്വാധീനമുണ്ട്. നിയമസഭാ സീറ്റുകളെ സംബന്ധിച്ച് എവിടെയും ചര്ച്ച ചെയ്തിട്ടില്ലെന്നും മുന്നണി കൂടിയാണ് മറ്റ് തീരുമാനങ്ങള് എടുക്കുന്നതെന്നും കാനം വ്യക്തമാക്കി.
കേരളത്തില് എല്ഡിഎഫ് കര്ഷകര്ക്ക് അനുകൂലമായി സ്വീകരിച്ചിട്ടുളള നിരവധി കാര്യങ്ങള് ഓരോന്നായി വിശദീകരിച്ചിട്ടാണ് ജോസ് കെ മാണി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിച്ചു പ്രവര്ത്തിക്കും എന്ന് വ്യക്തമാക്കിയത്. അത് മുന്നണി കൂടി വിലയിരുത്തിയിട്ട് ഇനി അങ്ങോട്ട് എങ്ങനെ എന്ന് തീരുമാനിക്കുമെന്നും കാനം മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3dqyB5K
Comments