ഭര്‍ത്താവും വീട്ടുകാരും മര്‍ദ്ദിച്ചു; ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഏലപ്പാറ> ഭര്ത്താവിന്റെ വീട്ടുകാര് മര്ദ്ദിച്ച് അവശയാക്കിയതായി ഗര്ഭിണിയായ യുവതിയുടെ പരാതി.ഉപ്പുതറ പഞ്ചായത്തിലെ കൈതപതാലിലാണ് സംഭവം.കൈതപതാലില് കുന്നേല് റെജിയുടെ ഭാര്യ സമ്പിതയാണ് പരാതിക്കാരി.

തന്റെ ഭര്ത്താവ് റെജിയും മാതാപിതാക്കളായ കുര്യന്, തങ്കമ്മ, സഹോദരി ഭര്ത്താവ് രാജേഷ് എന്നിവര് ചേര്ന്ന് 5 മാസം ഗര്ഭിണിയായ തന്നെ ക്രൂരമായി മര്ദ്ദിച്ചതായി പരാതിയില് പറയുന്നു. വീട്ടുകാരുടെ നിരന്തരമായ മാനസീക പീഡനത്തിനെതിരെ കഴിഞ്ഞ മാസം ഉപ്പുതറ പൊലീസില് പരാതി നല്കിയെങ്കിലും സ്റ്റേഷനിലെ ചില പൊലീസുകാര് കേസ് ഒതുക്കി തീര്ക്കണമെന്ന രീതിയില് സമ്മര്ദ്ദം ചെലുത്തിയെന്നും യുവതി പരാതിയില് ചൂണ്ടിക്കാട്ടി

ദളിത് കുടുംബത്തില് ജനിച്ച, ന്യനപക്ഷക്കാരിയായ തന്നെ ഈ കാരണം പറഞ്ഞ് ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് പതിവാണ്. രണ്ടര വയസുള്ള പെണ്കുട്ടിയുള്ള താന് ഇപ്പോള് 5 മാസം ഗര്ഭിണിയാണന്നും ഭര്ത്താവിന്റെ പീഡനം സഹിക്കാന് കഴിയുന്നില്ലെന്നും പരാതിയില് പറയുന്നു.

മര്ദ്ദനം സഹിക്കാന് കഴിയാതെ സ്വന്തം വീട്ടിലേക്ക് പോയ യുവതിയോട് ഭര്ത്താവിന്റെ വീട്ടില് താമസിക്കുവാന് ഉപ്പുതറ പൊലീസ് നിര്ദേശിക്കുകയായിരുന്നു. തുടര്ന്ന് വീട്ടില് എത്തിയപ്പോഴാണ് തന്നെ മര്ദ്ദിച്ചതെന്ന് യുവതി പറഞ്ഞു




Credits Kerala || Deshabhimani ​Online ​News https://ift.tt/2SE3qKK

Comments

Archive

Contact Form

Send