പെൺകുട്ടികളുടെ വിവാഹപ്രായം: സമിതി റിപ്പോർട്ട് ഉടൻ
ന്യൂഡൽഹി > പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന വിഷയം പരിശോധിക്കാൻ നിയോഗിച്ച ജയാജെയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി കേന്ദ്രസർക്കാരിന് ഉടൻ റിപ്പോർട്ട് കൈമാറും.
വിവാഹപ്രായം 21 ആയി ഉയർത്തണമെന്നാണ് വിദഗ്ധസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ശുപാർശ ചെയ്തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതുസംബന്ധിച്ച നിയമഭേദഗതി ഉടൻ കൊണ്ടുവരണമെന്ന് സമിതി ശുപാർശ ചെയ്യും. കേന്ദ്രമന്ത്രിസഭയാണ് അന്തിമതീരുമാനം എടുക്കേണ്ടത്.
Credits National || Deshabhimani Online News https://ift.tt/3oAAP7Q
Comments