ഹാന്‍ടെക്‌സ് ഗാര്‍മെന്റ് യൂണിറ്റ് തുറന്നു
തിരുവനന്തപുരം> വ്യവസായ വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന ഹാന്ടെക്സ് റെഡിമെയ്ഡ് വസ്ത്ര രംഗത്തേക്ക് കാലുറപ്പിക്കുന്നു്. കേരളത്തിലെ കൈത്തറി മേഖലയില് ഉല്പ്പാദിപ്പിക്കുന്ന തുണികള് ഉപയോഗിച്ചാണ് വസ്ത്രനിര്മ്മാണം നടത്തുക. ജപ്പാന്, തായ്വാന്, മലേഷ്യ, ഹോങ്കോങ്ങ് എന്നിവിടങ്ങളില്നിന്നാണ് അത്യാധുനിക തയ്യല് മെഷീനുകള് ഇറക്കുമതി ചെയ്തത്. ഹാന്ടെക്സില് ഒരുക്കിയ വിപുലമായ ഗാര്മെന്റ് യൂണിറ്റിന്റെ ഉദ്ഘാടനം വ്യവസായമന്ത്രി ഇ പി ജയരാജന് നിര്വഹിച്ചു.
കമ്പ്യൂട്ടര്വല്കൃത തയ്യല് യൂണിറ്റില് വിദഗ്ധ തൊഴിലാളികളെ വെച്ചാകും ഉല്പാദനം . തൊഴിലാളികളെ തെരഞ്ഞെടുക്കുകയും പരിശീലനം നല്കുകയും ചെയ്യും. ആവശ്യമായ തുണികള് ഹാന്ടെക്സിന് കീഴിലെ തറികളില് തന്നെ നെയ്തെടുക്കാനാണ് പദ്ധതി. ഇതോടെ 175 തറികള്ക്ക് സ്ഥിരം തൊഴില് ലഭിക്കും എന്നതും പ്രത്യേകതയാണ്. ഇരുനൂറോളം ആളുകള്ക്ക് നേരിട്ടും നൂറോളം ആളുകള്ക്ക് അനുബന്ധമായും തൊഴില് ലഭ്യമാകും.
പിഡബ്ലുഡി സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് പുഷ്പലത , ജില്ലാ വ്യവസായകേന്ദ്രം ജനറല് മാനേജര് പി.രാജീവ് , ഹാന്ടെക്സ് പ്രസിഡന്റ് എന്. രതീന്ദ്രന്. വൈസ് പ്രസിഡന്റ് എം.രവീന്ദ്രന് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/2HurgGw
Comments