സനൂപ് വധക്കേസ്: മുഖ്യപ്രതി നന്ദന് പിടിയിലായതായി സൂചന
തൃശൂര്> സനൂപ് വധക്കേസിലെ മുഖ്യപ്രതി നന്ദന് പിടിയിലായതായി സൂചന. തൃശൂരിലെ ഒളിസങ്കേതത്തില് നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഇയാള് തന്നെയാണ് സനൂപിനെ കുത്തിയതെന്ന് പൊലീസ് എഫ്ഐആറില് വ്യക്തമാക്കിയിരുന്നു.
നന്ദന്റെ ഭാര്യയുടെ വീട്ടില് പൊലീസ് റെയ്ഡ് നടത്തുകയുമുണ്ടായി. വിദേശത്തേക്ക് കടക്കാന് സാധ്യതയുള്ളതിനാല് പാസ്പോര്ട്ട് കണ്ടുകെട്ടാനുള്ള നടപടികളും അന്വേഷണ സംഘം സ്വീകരിച്ചിരുന്നു
Credits Kerala || Deshabhimani Online News https://ift.tt/2GARUNj
Comments