ലൈഫ് മിഷൻ ഭവന പദ്ധതി: സിബിഐ അന്വേഷണത്തിന് സ്‌റ്റേ
കൊച്ചി> വടക്കാഞ്ചേരി ലൈഫ്മിഷൻ ഭവന നിർമ്മാണ പദ്ധതിയിലെ സി ബി ഐ അന്വേഷണം ഹൈക്കോടതി തൽക്കാലത്തേക്ക് സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് അന്വേഷണം തടഞ്ഞത്.
അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സിഇഒ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഭൂമി കൈമാറിയതല്ലാലെ നടത്തിപ്പിൽ പങ്കില്ലന്നും ലൈഫ് മിഷനെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചെന്നും ഒഴിവാക്കണമെന്നുമായിരുന്നു സിഇഒ യുടെ ഹർജിയിലെ ആവശ്യം.
അതേ സമയം യൂണി ടാക്കിനെതിരെ അന്വേഷണം തുടരാം.അന്വേഷണം അനാവശ്യമാണന്ന യുണിടാക്കിന്റെ ഹർജിയിൽ കോടതി സ്റ്റേ അനുവദിച്ചില്ല
ലൈഫ്മിഷൻ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എല്ലാ തുടർ നടപടികളുമാണ്കോടതി തടഞ്ഞത്.
Credits Kerala || Deshabhimani Online News https://ift.tt/2T29U6p
Comments