ആമസോണ്‍ വെബ്‌സീരീസിനെതിരെ നടപടി വേണമെന്ന് മിര്‍സാപൂര്‍ എംപി

ന്യൂഡല്ഹി > ആമസോണ് പ്രൈമിന്റെ ഹിറ്റ് വെബ് സീരീസായ മിര്സാപൂറിനെതിരെ മിര്സാപൂര് എംപി രംഗത്ത്. വെബ് സീരീസ് തന്റെ മണ്ഡലത്തെ അക്രമികളുടെ ഇടമായി ചിത്രീകരിക്കുന്നെന്ന് എംപിയായ അനുപ്രിയ പട്ടേല് ആരോപിച്ചു. വെബ് സീരീസിന് എതിരെ നടപടി സ്വീകരിക്കണമെന്നും അനുപ്രിയ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

നഗരം സമാധാനത്തിന്റെ ഇടമാണെന്ന് എംപി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഭരണത്തില് മിര്സാപൂര് വികസിച്ചു. വെബ്സീരീസില് നഗരത്തെ അക്രമത്തിന്റെ സ്ഥലമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

വെബ് സീരീസിന്റെ രണ്ടാം സീസണ് കഴിഞ്ഞ ദിവസം ആമസോണില് റിലീസ് ചെയ്തിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3mxRNC3

Comments

Archive

Contact Form

Send